ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു


ഷീബ വിജയൻ I കേരളം

കർണാടകയിലെ ഗുണ്ടൽപേട്ടിൽ ഇന്ന് രാവിലെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) മോഹിസ് സിദാൻ (മൂന്നര) എന്നിവരാണ് മരിച്ചത്.ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ ഗുണ്ടൽപേട്ടിന് സമീപം വെച്ച് നിയന്ത്രണം വിട്ട ലോറിയുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. പരിക്കേറ്റ മറ്റ് കുടുംബാംഗങ്ങളെ ഉടൻ തന്നെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

അപകടത്തെത്തുടർന്ന് ഗുണ്ടൽപേട്ട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഗുണ്ടൽപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed