ഭരണം നിലനിർത്താൻ എൽഡിഎഫ് വരണമെന്നാണ് ആഗ്രഹം; ബിജെപി അക്കൗണ്ട് തുറക്കുമെന്നും വെള്ളാപ്പള്ളി നടേശൻ


ഷീബ വിജയൻ I കേരളം

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയമാണ് താൻ ആഗ്രഹിക്കുന്നതെന്നും പ്രതീക്ഷിക്കുന്നതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതിന് പിന്നിൽ തന്റേതായ കാരണങ്ങളുണ്ടെന്നും സത്യസന്ധമായ കാര്യങ്ങളാണ് തുറന്നുപറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടെന്നും നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും അവർ ഭരണം നിലനിർത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ കടുത്ത ആഭ്യന്തര കലഹം ഉറപ്പാണെന്നും ഭരണം ലഭിക്കുമെന്ന സൂചനകൾ കണ്ടപ്പോൾത്തന്നെ അത്തരം ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ, പത്ത് വർഷത്തെ തുടർച്ചയായ ഭരണം എൽഡിഎഫിന്റെ താഴെത്തട്ടിലുള്ള അണികളിൽ ആലസ്യമുണ്ടാക്കിയെന്നും ഇത്തവണ ഗ്രൗണ്ട് തലത്തിലുള്ള പ്രവർത്തനം ശക്തമല്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. എൽഡിഎഫ് വന്നാൽ പിണറായി വിജയൻ തന്നെയാകും മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി പ്രവചിച്ചു. തിരുവനന്തപുരം ജില്ലയിലാകും ബിജെപി വിജയം ഉറപ്പിക്കുക. ഇന്ത്യ ഭരിക്കുന്ന പാർട്ടിയെന്ന നിലയിൽ അവർ നിയമസഭയിലെത്തുന്നത് ഒരു തിരുത്തൽ ശക്തിയായി മാറാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed