വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; യാസ്തികയും രാധയും തിരിച്ചെത്തി, നന്ദിനി ശർമ്മയ്ക്ക് അരങ്ങേറ്റം


ശാരിക l കായികം

മുംബൈ: 2026 വനിതാ ടി20 ലോകകപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിലേക്ക് പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം പ്രമുഖ താരം യാസ്തിക ഭാട്ടിയയും സ്പിന്നർ രാധ യാദവും തിരിച്ചെത്തി. 2025 സെപ്റ്റംബറിൽ കാൽമുട്ടിനേറ്റ പരിക്ക് മൂലം ശസ്ത്രക്രിയയ്ക്ക് വിധേയായ യാസ്തികയ്ക്ക് കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പും ഡബ്ല്യുപിഎല്ലും നഷ്ടമായിരുന്നു. ഇന്ത്യാ എ ടീമിനെ എമർജിംഗ് ഏഷ്യ കപ്പ് കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം രാധ യാദവിന് ടീമിലേക്ക് വഴിതുറന്നത്.

ഡബ്ല്യുപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന് വേണ്ടി ഹാട്രിക് നേടി ചരിത്രം കുറിച്ച യുവ പേസർ നന്ദിനി ശർമ്മ ആദ്യമായി ഇന്ത്യൻ ടീമിലിടം നേടി. കാശ്വി ഗൗതം, അമൻജോത് കൗർ എന്നിവർ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് 24 വയസ്സുകാരിയായ നന്ദിനിക്ക് അവസരം ലഭിച്ചത്. ഡബ്ല്യുപിഎൽ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകൾ നന്ദിനി വീഴ്ത്തിയിരുന്നു. ഭാരതി ഫുൽമാലി, അനുഷ്ക ശർമ്മ എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ ജൂനിയർ ക്രിക്കറ്റിൽ നിന്ന് ശ്രദ്ധിക്കപ്പെട്ട കമാലിനി, വൈഷ്ണവി ശർമ്മ എന്നിവർക്ക് ഇത്തവണ അവസരം ലഭിച്ചില്ല. ഇത്തവണത്തെ ടീമിൽ മലയാളി താരങ്ങളാരും ഉൾപ്പെട്ടിട്ടില്ല.

article-image

ംനംന

You might also like

  • Lulu Exchange
  • Straight Forward

Most Viewed