മോഷണക്കേസ് പ്രതിയെ വിദേശത്തുനിന്ന് പിടികൂടി; ബഹ്റൈന് കൈമാറി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മോഷണക്കേസിൽ കോടതി ശിക്ഷിച്ച 32 വയസ്സുകാരനായ പിടികിട്ടാപ്പുള്ളിയെ വിദേശത്തുനിന്ന് ബഹ്റൈനിലെത്തിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ബഹ്റൈൻ പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിൽ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് സൗഹൃദ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ഇന്റർനാഷണൽ ആൻഡ് ഇന്റർപോൾ അഫയേഴ്സ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
പിടികൂടിയ പ്രതിയെ ബഹ്റൈനിൽ എത്തിച്ച ശേഷം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം ശക്തമാണെന്ന് അധികൃതർ അറിയിച്ചു.
dsdfs

