സന്ദീപ് പഥക് എം.പിക്കെതിരെ കേസെടുത്ത് പഞ്ചാബ് പൊലീസ്; രാഷ്ട്രീയ പകപോക്കലെന്ന് ബി.ജെ.പി
ശാരിക l ദേശീയം
ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന രാജ്യസഭാ എം.പി സന്ദീപ് പഥക്കിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പഞ്ചാബ് പൊലീസ് രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ പഞ്ചാബ് പൊലീസ് ഡൽഹിയിലെത്തിയെങ്കിലും അദ്ദേഹം ഔദ്യോഗിക വസതിയുടെ പിൻവാതിലിലൂടെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പഥകിന്റെ വീടിന് പുറത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഉടൻ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് ധൗളയിലെ ട്രൈഡന്റ് ഗ്രൂപ്പ് യൂണിറ്റിൽ നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. പഥകിനൊപ്പം എ.എ.പി വിട്ട രജീന്ദർ ഗുപ്ത ഈ കമ്പനിയുടെ എമെറിറ്റസ് ചെയർമാനാണ്. രാഘവ് ചദ്ദ ഉൾപ്പെടെ ഏഴ് എം.പിമാർ പാർട്ടി വിട്ടതിന് പിന്നാലെയാണ് പഥകിനെതിരെ പൊലീസ് രംഗത്തെത്തിയത്. അതേസമയം, പഞ്ചാബ് പൊലീസിന്റെ നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. കെജ്‌രിവാളും ഭഗവന്ത് മാനും പൊലീസിനെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് ബി.ജെ.പി വർക്കിങ് പ്രസിഡന്റ് അശ്വനി ശർമ്മ പ്രതികരിച്ചു.
േ്ി്േി

