സെന്റ് പീറ്റേഴ്‌സ് യൂത്ത് അസോസിയേഷൻ തൊഴിലാളി ദിനം ആഘോഷിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ 

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ലോക തൊഴിലാളി ദിനം സമുചിതമായി ആഘോഷിച്ചു. ചാപ്പോ കമ്പനിയുടെ ലേബർ ക്യാമ്പിൽ വെച്ച് നടന്ന ആഘോഷപരിപാടികളിൽ ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്കോപ്പ വട്ടവേലിൽ അധ്യക്ഷത വഹിച്ചു.

article-image

ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. ചാപ്പോ കമ്പനി പ്രതിനിധി ബിനു മണ്ണിൽ, ഇടവക സെക്രട്ടറി ബെന്നി പി. മാത്യു, ട്രഷറർ ലിജോ കെ. അലക്സ് എന്നിവർ ആശംസകൾ നേർന്നു. യൂത്ത് അസോസിയേഷൻ സെക്രട്ടറി ജെബി പി. കുര്യക്കോസ് സ്വാഗതവും സച്ചിൻ തോമസ് നന്ദിയും പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ജ്വാല മ്യൂസിക് അവതരിപ്പിച്ച ഗാനമേളയും തുടർന്ന് സ്നേഹവിരുന്നും നടന്നു.

article-image

xvxv

You might also like

  • Lulu Exchange
  • Straight Forward

Most Viewed