ബഹ്‌റൈന്റെ പരമാധികാരം 'റെഡ് ലൈൻ'; വിട്ടുവീഴ്ചയില്ലെന്ന് ഷെയ്ഖ് നാസർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന്റെ സുരക്ഷയും പരമാധികാരവും വിട്ടുവീഴ്ചയില്ലാത്ത 'റെഡ് ലൈൻ' ആണെന്ന് ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപിച്ചു. രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതോ ശത്രുക്കളോട് അനുഭാവം പുലർത്തുന്നതോ ആയ പ്രവർത്തനങ്ങൾ സമൂഹത്തിൽ സ്ഥാനമില്ലാത്ത 'ദേശീയ കുറ്റകൃത്യ'മാണെന്നും അദ്ദേഹം വ്യക്തമാക്കി.
യഥാർത്ഥ രാജ്യസ്‌നേഹമാണ് പൗരത്വത്തിന്റെ മാനദണ്ഡമെന്നും രാജ്യത്തെ സംരക്ഷിക്കുന്നതിൽ ബഹ്‌റൈനി യുവാക്കളുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ പ്രസംഗം ചരിത്രപരമായ നിമിഷമാണെന്ന് ആഭ്യന്തര മന്ത്രി ജനറൽ റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ വിശേഷിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
dgdg

