രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ: പ്രതികൾക്കെതിരെ ശിക്ഷാവിധി പുറപ്പെടുവിച്ച് ബഹ്‌റൈൻ കോടതി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: വിദേശ രാജ്യങ്ങൾക്ക് വേണ്ടി ചാരപ്രവർത്തനത്തിലേർപ്പെടുകയും രാജ്യത്തിന്റെ പരമാധികാരത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതികൾക്കെതിരെ ബഹ്‌റൈൻ കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചു. ചാരപ്രവർത്തനത്തിന് പുറമെ, രാജ്യസുരക്ഷയെ ബാധിക്കുന്ന മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങളും പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ബഹ്‌റൈനെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ മഹത്വവൽക്കരിക്കുകയും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസുകളിലും കോടതി വിധി പറഞ്ഞു. ശത്രുരാജ്യത്തിന്റെ നടപടികളെ അനുകൂലിച്ചും പ്രകീർത്തിച്ചും ഉള്ളടക്കങ്ങൾ നിർമ്മിച്ചതും രാജ്യത്തിനെതിരെയുള്ള പ്രകോപനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതും കുറ്റകരമാണെന്ന് കോടതി കണ്ടെത്തി.

വ്യാജവാർത്തകൾ പ്രചരിപ്പിക്കുക, രാജ്യത്തെ തന്ത്രപ്രധാനമായ ഇടങ്ങൾ ലക്ഷ്യമിട്ട് അക്രമത്തിന് പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന സൂചനയാണ് കോടതി വിധി നൽകുന്നത്. ശിക്ഷയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് സൂചന.

article-image

ോേ്ിേി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed