ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു; റോജി ജോൺ പ്രസിഡന്റ്, രേഷ്മ ഗിരീഷ് ജനറൽ സെക്രട്ടറി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ത്യൻ ക്ലബ്ബിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് 2026-27 വർഷത്തേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്. ചെയർമാൻ കെ.ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു.
ഡോ. പി.വി. ചെറിയാൻ, ടി.ജെ. ഗിരീഷ് (രക്ഷാധികാരികൾ), കെ.ടി. സലിം (ചെയർമാൻ), റോജി ജോൺ (പ്രസിഡന്റ്), സുരേഷ് പുത്തൻവിളയിൽ, സലീന റാഫി (വൈസ് പ്രസിഡന്റുമാർ), രേഷ്‌മ ഗിരീഷ് (ജനറൽ സെക്രട്ടറി), ഗംഗൻ തൃക്കരിപ്പൂർ (സ്റ്റേറ്റ് കമ്മിറ്റി പ്രതിനിധി), സുനിൽ മനവളപ്പിൽ, സിജോ ജോസ് (ജോയിന്റ് സെക്രട്ടറിമാർ), ജിബിൻ ജോയ് (ട്രഷറർ), രാജേഷ് പന്മല (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
വിവിധ വിഭാഗങ്ങളിലായി സാബു അഗസ്റ്റിൻ, സെന്തിൽ കുമാർ, വിനീത വിജയ് (ക്യാമ്പ് കോർഡിനേറ്റേഴ്‌സ്), ഗിരീഷ് കെ.വി, ഫാത്തിമ സഹ്ല (മീഡിയ), അസീസ് പള്ളം, മൊയ്‌ദു തിരുവള്ളൂർ, ബിജു വി.എസ് (ട്രാൻസ്‌പോർട്ട്) എന്നിവരെയും തിരഞ്ഞെടുത്തു. ഒപ്പം ഒമ്പതംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും യോഗം നിശ്ചയിച്ചു. സൽമാനിയ ബ്ലഡ് ബാങ്ക് പ്രതിനിധി ശിഹാബുദ്ദീൻ ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകർ യോഗത്തിൽ ആശംസകൾ നേർന്നു.
ിേോ്ി



