പാഠ്യപദ്ധതിയിൽ വീഴ്ച: സ്വകാര്യ സ്കൂളിനെതിരെ അന്വേഷണവുമായി വിദ്യാഭ്യാസ മന്ത്രാലയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ വിദ്യാഭ്യാസ നിയമങ്ങളും മതപരവും ദേശീയവുമായ മൂല്യങ്ങളും ലംഘിക്കുന്ന തരത്തിലുള്ള പുസ്തകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ സ്വകാര്യ സ്കൂളിനെതിരെ വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. മന്ത്രാലയത്തിന്റെ പതിവ് പരിശോധനക്കിടെയാണ് നിയമലംഘനം കണ്ടെത്തിയത്.
വിവാദമായ ഉള്ളടക്കമുള്ള ഇംഗ്ലീഷ് പുസ്തകം പാഠ്യപദ്ധതിയിൽ നിന്ന് ഉടനടി നീക്കം ചെയ്യാനും മന്ത്രാലയം അംഗീകരിച്ച പുതിയ പുസ്തകം ഏർപ്പെടുത്താനും അധികൃതർ ഉത്തരവിട്ടു. പ്രസ്തുത ഭാഗങ്ങൾ ക്ലാസ് മുറികളിൽ പഠിപ്പിച്ചു തുടങ്ങിയിട്ടില്ലെങ്കിലും, മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് ഗൗരവകരമായ നിയമലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
സ്കൂൾ ബോർഡ് ഡയറക്ടർമാർക്കാണ് പാഠ്യപദ്ധതിയുടെ പൂർണ്ണ ഉത്തരവാദിത്തമെന്നും, നിയമലംഘനങ്ങൾ തുടർന്നാൽ ഭരണസമിതിയെ പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ദേശീയ-മത മൂല്യങ്ങൾക്ക് നിരക്കാത്ത പാഠപുസ്തകം വിതരണം ചെയ്ത സ്വകാര്യ സ്കൂളിനെതിരെ വിദ്യാഭ്യാസ മന്ത്രാലയം നടപടി തുടങ്ങി. വിവാദമായ ഇംഗ്ലീഷ് പുസ്തകം ഉടൻ മാറ്റാൻ ഉത്തരവിട്ടു. നിയമലംഘനം തുടർന്നാൽ സ്കൂൾ ഭരണസമിതിയെ പിരിച്ചുവിടുന്നതടക്കമുള്ള കർശന നടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
sdfsf



