അജു ടി. കോശിയ്ക്ക് ബഹ്‌റൈനിൽ ഹൃദ്യമായ യാത്രയയപ്പ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ പ്രവാസിയും പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയുമായ അജു ടി. കോശിയ്ക്ക് സുഹൃത്തുക്കൾ ചേർന്ന് യാത്രയയപ്പ് നൽകി. 23 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് ബഹ്റൈനിൽ നിന്ന് അദ്ദേഹം പോകുന്നത്. സീനിയർ അംഗം സി.പി. വർഗ്ഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ 130-ഓളം സുഹൃത്തുക്കൾ പങ്കെടുത്തു. ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ, പത്തനംതിട്ട അസോസിയേഷൻ എന്നിവയിലെ സജീവ അംഗമായിരുന്നു അജു. ചടങ്ങിൽ കൺവീനർ ഷിബു സി. ജോർജ് സ്വാഗതം ആശംസിച്ചു.

സോമൻ ബേബി, അഡ്വ. വി.കെ. തോമസ്, എൻ.കെ. മാത്യൂ തുടങ്ങി സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ അജു റ്റി. കോശിയ്ക്ക് ഉപഹാരങ്ങൾ സമർപ്പിക്കുകയും ലിസ്ബെത്ത് എല്ല ബിനു ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ബിനോജ് മാത്യൂ, ക്രിസ്റ്റി പി. വർഗ്ഗീസ് എന്നിവർ യോഗം നിയന്ത്രിച്ചു. ജേക്കബ് പി. മാത്യൂ നന്ദി രേഖപ്പെടുത്തി.

article-image

ുേു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed