കുവൈറ്റിലെ വൈദ്യുതി, ജലശുദ്ധീകരണ ശാലകൾക്ക് നേരെ ഡ്രോൺ ആക്രമണം


പ്രദീപ് പുറവങ്കര l ബഹ്റൈൻ

മനാമ: കുവൈറ്റിലെ വൈദ്യുതോൽപ്പാദന, ജലശുദ്ധീകരണ ശാലകൾക്ക് നേരെ ഡ്രോൺ ആക്രമണം നടന്നതായി കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഞായറാഴ്ച പുലർച്ചെ അറിയിച്ചു. ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ ഈ ആക്രമണത്തിൽ രണ്ട് പ്ലാൻ്റുകളെയാണ് ലക്ഷ്യം വെച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ആക്രമണത്തിൽ ഈ കേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഇതിനെത്തുടർന്ന് രണ്ട് വൈദ്യുതോൽപ്പാദന യൂണിറ്റുകളുടെ പ്രവർത്തനം നിർത്തിവെച്ചതായും മന്ത്രാലയം അറിയിച്ചു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

ആക്രമണം നടന്ന സ്ഥലങ്ങളിൽ അടിയന്തര പ്രതികരണ സേനയും സാങ്കേതിക വിദഗ്ധരും ഉടനടി എത്തി നാശനഷ്ടങ്ങൾ നിയന്ത്രിക്കാനും പ്ലാൻ്റുകളുടെ പ്രവർത്തനം പുനരാരംഭിക്കാനുമുള്ള നടപടികൾ സ്വീകരിച്ചു. അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി മുൻകൂട്ടി നിശ്ചയിച്ച അടിയന്തര കർമ്മപദ്ധതി പ്രകാരമാണ് എല്ലാ നടപടികളും സ്വീകരിച്ചതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

article-image

നംന

You might also like

  • NEC

Most Viewed