വയനാട് ബാവലി പുഴയിൽ മുങ്ങിമരണം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു
ഷീബ വിജയൻ
വയനാട് ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്, അദ്നാൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കേരള-കർണാടക അതിർത്തിയിലെ ബാവലി മഖാമിന് സമീപം ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. വിനോദയാത്രയ്ക്കായി എത്തിയ വിദ്യാർത്ഥികൾ മടങ്ങിപ്പോകുന്ന വഴി പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
aswdadsdas
