ഇന്ന് ദുഃഖവെള്ളി; കുരിശുമരണ സ്മരണയിൽ വിശ്വാസികൾ
ഷീബ വിജയൻ
മാനവരാശിയുടെ രക്ഷയ്ക്കായി യേശുക്രിസ്തു കുരിശിൽ ജീവൻ ബലി നൽകിയതിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പീഡാനുഭവ ശുശ്രൂഷകളും കുരിശിന്റെ വഴിയും നടന്നു. തിരുവനന്തപുരം പാളയത്ത് നടന്ന സംയുക്ത കുരിശിന്റെ വഴിയിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉൾപ്പെടെയുള്ള പ്രമുഖ സഭാധ്യക്ഷന്മാർ പങ്കെടുത്തു. മലയാറ്റൂർ ഉൾപ്പെടെയുള്ള പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ആയിരക്കണക്കിന് വിശ്വാസികളാണ് കുരിശിന്റെ വഴിയുമായി നടന്നുനീങ്ങുന്നത്. നാൽപ്പത് ദിവസത്തെ നോമ്പിന്റെയും ഉപവാസത്തിന്റെയും വിശുദ്ധിയോടെ വിശ്വാസികൾ ക്രൂശിതനായ യേശുവിന്റെ പീഡാനുഭവങ്ങളെ ധ്യാനിക്കുന്ന ദിനമാണിന്ന്.
saadsdasdas
