മഴ പെയ്യുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ബഹ്റൈൻ ട്രാഫിക് ഡയറക്ടറേറ്റ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിർദ്ദേശിച്ചു. റോഡിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൃത്യമായ വരി (Lane) പാലിക്കണമെന്നും വേഗത പരിധി ലംഘിക്കരുതെന്നും അധികൃതർ അറിയിച്ചു.

മുന്നിലുള്ള വാഹനവുമായി കൃത്യമായ സുരക്ഷിത അകലം പാലിക്കാനും ഓവർടേക്ക് ചെയ്യുമ്പോൾ നിയമങ്ങൾ കർശനമായി പിന്തുടരാനും ശ്രദ്ധിക്കണം. വാഹനമോടിക്കുമ്പോൾ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ ഏർപ്പെടരുതെന്നും റോഡിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. എല്ലാവരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed