പത്മകുമാറിന് ഫെഡ് ബഹ്‌റൈൻ യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ (FED Bahrain), 34 വർഷത്തെ സുദീർഘമായ പ്രവാസ ജീവിതം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുന്ന മുൻ സെക്രട്ടറി പത്മകുമാറിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘടനയുടെ വിവിധ തലങ്ങളിലുള്ള ഭാരവാഹികൾ സംബന്ധിച്ചു.

ഫെഡ് ബഹ്‌റൈൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന്റെ അധ്യക്ഷതയിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡസ്, ജനറൽ സെക്രട്ടറി സുനിൽ ബാബു എന്നിവർ ചേർന്ന് പത്മകുമാറിന് സംഘടനയുടെ സ്നേഹോപഹാരം കൈമാറി.

വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ്, മെമ്പർഷിപ്പ് സെക്രട്ടറി ജയേഷ്, ലേഡീസ് വിങ് സെക്രട്ടറി ജിഷ്ണ രഞ്ജിത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ക്ലോഡി ജോഷി, കാർലിൻ ക്രിസ്റ്റോഫർ, സുജിത് കുമാർ തുടങ്ങിയവർ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. തന്റെ അനുഭവങ്ങൾ പങ്കുവെച്ച പത്മകുമാർ, സംഘടന നൽകിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി.

article-image

dssf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed