ബഹ്‌റൈനിൽ ഗ്യാസ് വിതരണ രംഗത്ത് ഇനി മുതൽ ഇന്ത്യൻ സാന്നിധ്യം; ഫൈൻ ഗ്യാസ് ലോഞ്ചിംഗ് ഫെബ്രുവരി 25-ന്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ : ബഹ്‌റൈനിൽ ആദ്യമായി ഒരു ഇന്ത്യൻ കമ്പനി ഗ്യാസ് വിതരണം ആരംഭിക്കുന്നു. ഫൈൻ ഗ്യാസ് എന്ന പേരിൽ പ്രവർത്തനം തുടങ്ങുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ഫെബ്രുവരി 25-ന് സൽമാനിയ കെ സിറ്റിയിൽ നടക്കുന്ന ഇഫ്താർ മീറ്റിനോടനുബന്ധിച്ചാണ് നടക്കുക.

ബഹ്‌റൈനിലെ ഗൃഹോപയോഗവും വ്യാപാര ആവശ്യങ്ങളും ലക്ഷ്യമാക്കി പ്രവർത്തനം ആരംഭിക്കുന്ന ഫൈൻ ഗ്യാസ്, ഉപഭോക്താക്കൾക്ക് വേഗതയാർന്ന ഡെലിവറി സേവനവും സുരക്ഷിത വിതരണ സംവിധാനവും ഉറപ്പുനൽകുമെന്ന് കമ്പനി ഭാരവാഹികൾ അറിയിച്ചു. ഓൺലൈൻ ബുക്കിംഗ്, 24 മണിക്കൂർ കസ്റ്റമർ സപ്പോർട്ട്, അടിയന്തര സേവന സൗകര്യം എന്നിവയും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

ലോഞ്ചിംഗ് ചടങ്ങിൽ ബഹ്‌റൈനിലെ വ്യാപാര വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരും സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും.

article-image

fdsfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed