ഐ.വൈ.സി.സി ബഹ്റൈൻ കൃപേഷ്-ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃപേഷിന്റെയും ശരത് ലാലിന്റെയും രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഐ.വൈ.സി.സി ബഹ്റൈൻ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. സൽമാനിയ കെ.സി.എ ഹാളിൽ നടന്ന ചടങ്ങിൽ ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് അധ്യക്ഷത വഹിച്ചു.

സി.പി.എം നടപ്പിലാക്കുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരതയെക്കുറിച്ചും രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ശൈലിയെക്കുറിച്ചും യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നു. പ്രമുഖ സാമൂഹിക പ്രവർത്തകൻ യു.കെ. അനിൽകുമാർ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം ബിജു ജോർജ്ജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള ജനാധിപത്യപരമായ പ്രതിഷേധങ്ങൾ തുടരണമെന്ന് യോഗം ആഹ്വാനം ചെയ്തു.

ഐ.വൈ.സി.സി ദേശീയ കോർ കമ്മിറ്റി അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ദേശീയ ജനറൽ സെക്രട്ടറി സലിം അബുത്വാലിബ് സ്വാഗതവും ട്രഷറർ ഷഫീക് സൈഫുദ്ദീൻ നന്ദിയും രേഖപ്പെടുത്തി.

article-image

sdsg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed