ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം രൂക്ഷം; പൗരന്മാരോട് ഉടൻ മടങ്ങാൻ ഇന്ത്യൻ എംബസി


ഷീബ വിജയൻ
ടെഹ്റാൻ: ഇറാനിൽ ആഭ്യന്തര പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നൽകി. നിലവിൽ ലഭ്യമായ വിമാന സർവീസുകൾ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികളും ബിസിനസുകാരും ഉൾപ്പെടെയുള്ളവർ ഉടൻ ഇന്ത്യയിലേക്ക് മടങ്ങാനാണ് നിർദ്ദേശം. അടിയന്തര സാഹചര്യമല്ലെങ്കിൽ ഇറാനിലേക്കുള്ള യാത്രകൾ താൽക്കാലികമായി ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

ഇറാനിൽ ഏകദേശം 10,000-ത്തോളം ഇന്ത്യൻ പൗരന്മാർ ഉണ്ടെന്നാണ് കണക്കാക്കുന്നത്. എംബസിയിൽ ഇതുവരെ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാത്തവർ ഉടൻ ഓൺലൈൻ വഴി വിവരങ്ങൾ കൈമാറണം. സംഘർഷം നടക്കുന്ന മേഖലകളിൽ നിന്ന് മാറിനിൽക്കാനും യാത്രാ രേഖകൾ സുരക്ഷിതമായി കൈവശം വെക്കാനും നിർദ്ദേശമുണ്ട്. സഹായത്തിനായി എംബസി അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകളും ഇമെയിൽ സൗകര്യവും (+989128109115, cons.tehran@mea.gov.in) ആരംഭിച്ചിട്ടുണ്ട്.

article-image

ADESADESWS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed