പത്മജ വേണുഗോപാൽ തൃശൂരിലേക്ക്; മത്സരിക്കാൻ സന്നദ്ധത അറിയിച്ചു


ഷീബ വിജയൻ
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിനെ തൃശൂരിൽ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചു. തൃശൂരിൽ മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടതായാണ് വിവരം. സഹോദരൻ കെ. മുരളീധരനെതിരെ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കുടുംബബന്ധങ്ങൾക്ക് വില നൽകുന്നതിനാൽ അതിന് ബുദ്ധിമുട്ടുണ്ടെന്ന് പത്മജ വ്യക്തമാക്കി.

പാർട്ടി ആവശ്യപ്പെട്ടാൽ തൃശൂരിൽ സന്തോഷത്തോടെ മത്സരിക്കുമെന്നും അവർ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി തൃശൂരിൽ മത്സരിച്ച പത്മജ ആയിരത്തിൽ താഴെ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇത്തവണ ബിജെപി ടിക്കറ്റിൽ അവർ തൃശൂരിൽ ജനവിധി തേടുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.

article-image

ASDADFSDFSA

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed