മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി


ശാരിക l കായികം

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി. സോഫി ഷൈൻ ആണ് വധു. ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്ന ഇവർ കഴിഞ്ഞ വർഷം മേയിലാണ് പ്രണയ വിവരം ആരാധകരെ അറിയിച്ചത്. തുടർന്ന് ജനുവരി 12-ന് വിവാഹ പ്രഖ്യാപനമുണ്ടായി.

2025-ൽ ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടെയാണ് ഇരുവരും ആദ്യമായി പൊതുവേദിയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. 'മേരേ യാര്‍ കി ഷാദി ഹെ' എന്ന അടിക്കുറിപ്പോടെ സഹതാരം യുസ്വേന്ദ്ര ചഹലാണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

യുഎസ് ആസ്ഥാനമായുള്ള കമ്പനിയിൽ പ്രൊഡക്ട് കൺസൾട്ടന്റായി ജോലി ചെയ്യുകയാണ് സോഫി.

article-image

ാൂാീൂ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed