പത്തു മാസം പ്രായമുള്ള ആലിൻ അഞ്ച് പേർക്ക് പുതുജീവനേകും; കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്


ശാരിക l കേരളം

തിരുവനന്തപുരം: റോഡപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച പത്തു മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ അഞ്ച് പേർക്ക് പുതുജീവനേകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ ഷെറിൻ എബ്രഹാം ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറി. വേർപാടിന്റെ തീരാവേദനയിലും തങ്ങളുടെ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ കാട്ടിയ സന്നദ്ധതയെ മന്ത്രി പ്രകീർത്തിച്ചു.

കുട്ടിയുടെ വൃക്കകൾ, കരൾ, ഹൃദയ വാൽവുകൾ എന്നിവയാണ് ദാനം ചെയ്യുന്നത്. ഇതിൽ രണ്ട് വൃക്കകൾ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള പത്തു വയസുള്ള കുട്ടിക്ക് നൽകും. കൊച്ചിയിൽ നിന്ന് റോഡ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുന്നത്. തീവ്രദുഃഖത്തിനിടയിലും മറ്റുള്ളവരുടെ ജീവൻ നിലനിർത്താൻ മാതാപിതാക്കൾ എടുത്ത ഈ മഹത്തായ തീരുമാനത്തിന് നന്ദി അറിയിക്കുന്നതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

article-image

dggf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed