ശബരിമല സ്വർണ്ണക്കവർച്ച: സഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ
ഷീബ വിജയൻ
ശബരിമല സ്വർണ്ണക്കവർച്ചാ വിവാദത്തിലും സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരായ ഭരണപക്ഷത്തിന്റെ അധിക്ഷേപങ്ങളിലും ഇന്നും നിയമസഭ പ്രക്ഷുബ്ധമായി. ചോദ്യോത്തര വേള ആരംഭിച്ചത് മുതൽ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. 'സ്വർണ്ണം കട്ടത് ആരപ്പാ... സഖാക്കളാണേ അയ്യപ്പാ' എന്ന മുദ്രാവാക്യം എഴുതിയ ബാനറുമായാണ് പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിലെത്തിയത്.
വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം വടികൊണ്ട് അടിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും അത് പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മന്ത്രിമാർ സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മൈക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ പ്രതിപക്ഷ അംഗം ബാനർ കെട്ടിയ വടികൊണ്ട് വാച്ച് ആൻഡ് വാർഡിനെ തല്ലിയെന്ന് സ്പീക്കർ എ.എൻ. ഷംസീർ വ്യക്തമാക്കി.
സഭയിൽ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷം ഉയർത്തിയ ബാനർ വാച്ച് ആൻഡ് വാർഡ് ബലം പ്രയോഗിച്ച് വലിച്ചെടുത്തത് വലിയ സംഘർഷത്തിന് കാരണമായി. ഇതിനിടെ അൻവർ സാദത്ത്, മാത്യു കുഴൽനാടൻ തുടങ്ങിയ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതോടെ സ്പീക്കർ ഇരിപ്പിടം വിട്ട് അകത്തേക്ക് പോയി. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാൻ പഠിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പരിഹസിച്ചു.
eqweqwdewq


