‘സലാമിന്റെ സർഗ്ഗ രചനകൾ’: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിൽ പുസ്തക പ്രകാശനം നടത്തി


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

പ്രവാസ ലോകത്തെ സർഗ്ഗപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (BKCK) പുസ്തക പ്രകാശനം സംഘടിപ്പിച്ചു. കണ്ണൂർ സിറ്റി സ്വദേശിയും കൂട്ടായ്മയിലെ സജീവ അംഗവുമായ സലാം രചിച്ച ‘സലാമിന്റെ സർഗ്ഗ രചനകൾ’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. സംസം പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഈ കൃതിയുടെ ആദ്യപ്രതി സാമൂഹ്യ പ്രവർത്തകൻ ഫസൽ ബഹ്‌റൈൻ നിർവ്വഹിച്ചു.

തന്റെ ജീവിതാനുഭവങ്ങളെയും മരിക്കാത്ത ഓർമ്മകളെയും കോർത്തിണക്കിയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്നും വായനക്കാർക്ക് ഇതൊരു നല്ല അനുഭവമായിരിക്കുമെന്നും രചയിതാവ് സലാം ചടങ്ങിൽ പറഞ്ഞു. 1995 മുതൽ ബഹ്‌റൈനിലുള്ള സലാം, റാസ് റുമാനിലെ ഖുദ്സ് പ്രസ്സിൽ ജോലി ചെയ്യുകയാണ്. തന്റെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലെ ഒഴിവുസമയങ്ങൾ എഴുത്തിനായി മാറ്റിവെച്ചാണ് അദ്ദേഹം ഈ പുസ്തകം പൂർത്തിയാക്കിയത്. തന്റെ ചിന്തകൾ പുസ്തക രൂപത്തിൽ വായനക്കാരിലേക്ക് എത്തുന്നതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു.

BKCK എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകിയ പ്രകാശന ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകൻ നൂർ മുഹമ്മദ്, സാമൂഹ്യ പ്രവർത്തകൻ ഫൈസൽ ഇസ്മായിൽ എന്നിവരും മറ്റ് കൂട്ടായ്മ അംഗങ്ങളും സംബന്ധിച്ചു. പ്രവാസികൾക്കിടയിലെ സാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

article-image

xzxzcxzcxz

article-image

dfsdfsfds

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed