വിജയസാധ്യതയാണ് ലീഗിന്റെ മാനദണ്ഡമെന്ന് കെ.എം. ഷാജി
ശാരിക / തിരുവനന്തപുരം
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിജയസാധ്യതയ്ക്ക് മാത്രമായിരിക്കും മുൻഗണനയെന്ന് കെ.എം. ഷാജി പറഞ്ഞു. ഇത്തവണ ലീഗിന് വനിതാ പ്രതിനിധിയും യുവാക്കളും പുതുമുഖങ്ങളും മത്സരരംഗത്തുണ്ടാകും.
യു.ഡി.എഫിന് നൂറ് സീറ്റുകൾ നൽകുകയാണ് ലക്ഷ്യം. അഴീക്കോട് ഉൾപ്പെടെയുള്ള സീറ്റുകൾ വെച്ചുമാറുന്നതിനെക്കുറിച്ച് മുന്നണിയിൽ ചർച്ചകൾ നടക്കുന്നുണ്ട്. പാർട്ടി തീരുമാനിച്ചാൽ താൻ മത്സരിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ വലിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
zsczc

