കെ.എഫ്.സിയും പിസ ഹട്ടും ഒരു കുടക്കീഴിലേക്ക്; ദേവയാനിയും സഫയറും ലയിക്കുന്നു


ഷീബ വിജയൻ

മുംബൈ: ഇന്ത്യയിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലകളായ ദേവയാനി ഇന്റർനാഷണലും സഫയർ ഫുഡ്‌സും ലയിക്കുന്നു. കെ.എഫ്.സി, പിസ ഹട്ട് എന്നിവയുടെ ഫ്രാഞ്ചൈസികൾ നടത്തുന്ന ഇരു കമ്പനികളും ഒന്നിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ക്വിക് സർവീസ് റെസ്റ്റോറന്റ് (QSR) ഗ്രൂപ്പായി ഇത് മാറും. ഏപ്രിൽ 11-ഓടെ ലയനം പൂർത്തിയാകും.

ലയനത്തോടെ രാജ്യത്താകെ 3,000-ത്തിലേറെ സ്റ്റോറുകൾ ഈ ഗ്രൂപ്പിന് കീഴിലാകും. 100 സഫയർ ഓഹരികളുള്ളവർക്ക് 177 ദേവയാനി ഓഹരികൾ ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. ലയന വാർത്തയെത്തുടർന്ന് ദേവയാനി ഓഹരികളിൽ മുന്നേറ്റമുണ്ടായപ്പോൾ സഫയർ ഓഹരികൾ ഇടിവ് രേഖപ്പെടുത്തി.

article-image

defsdefsdes

You might also like

Most Viewed