ഗസ്സയിൽ അതിശൈത്യം; ശൈത്യകാല വസ്ത്രങ്ങളുമായി ഖത്തറിന്റെ സഹായഹസ്തം
ഷീബ വിജയൻ
ദോഹ: അതിശൈത്യം നേരിടുന്ന ഗസ്സയിലെ ജനങ്ങൾക്ക് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്ത് ഖത്തർ. ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് എന്നീ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് പുതപ്പുകൾ, ജാക്കറ്റുകൾ, ഷൂസുകൾ തുടങ്ങിയവ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. നൂറുകണക്കിന് കുടുംബങ്ങൾക്ക് ഈ സഹായം വലിയ ആശ്വാസമായി.
നിലവിൽ ഗസ്സയിൽ എട്ട് മുതൽ പന്ത്രണ്ട് ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില. തണുപ്പിന് പുറമെ വെള്ളപ്പൊക്കവും ഫലസ്തീനികളുടെ ദുരിതം വർധിപ്പിക്കുന്നുണ്ട്. യു.എന്നിന്റെ കണക്കനുസരിച്ച് ഏകദേശം 15 ലക്ഷം പേർക്ക് ഇസ്രായേൽ ആക്രമണം മൂലം വീടുകൾ നഷ്ടമായിട്ടുണ്ട്. ഇവർക്കായി നേരത്തെ 87,000-ത്തിലധികം ടെന്റുകൾ ഖത്തർ വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വസ്ത്രങ്ങളും ഭക്ഷണവും എത്തിക്കുന്നത്.
adeqwawdeaws
