ഗൾഫിലെ ബ്ലൂ-കോളർ തൊഴി മേഖലയിൽ യു.എ.ഇ രണ്ടാമത്; ഒന്നാമത് സൗദി അറേബ്യ


ഷീബ വിജയൻ

ദുബായ്: ഗൾഫിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ ബ്ലൂ-കോളർ തൊഴിലാളികൾ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ യു.എ.ഇ രണ്ടാം സ്ഥാനത്ത്. 3.41 ലക്ഷം തൊഴിലാളികളാണ് യു.എ.ഇയിലുള്ളത്. 6.95 ലക്ഷം തൊഴിലാളികളുമായി സൗദി അറേബ്യയാണ് പട്ടികയിൽ ഒന്നാമത്. 2020 മുതൽ 2025 വരെയുള്ള കണക്കനുസരിച്ച് ഏകദേശം 16 ലക്ഷം ഇന്ത്യൻ ബ്ലൂ-കോളർ തൊഴിലാളികൾ വിദേശങ്ങളിൽ ജോലി ചെയ്യുന്നു.

അതേസമയം വിസ നിയമലംഘനങ്ങൾ കാരണം നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. 2025-ൽ മാത്രം 81 രാജ്യങ്ങളിൽ നിന്നായി 24,600 പേരെ നാടുകടത്തി. ഇതിൽ പകുതിയോളം പേർ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

article-image

TTTYTR

You might also like

  • Straight Forward

Most Viewed