അപൂർവ്വ ധാതുക്കളുടെ കയറ്റുമതി പുനരാരംഭിച്ച് ചൈന


ഷീബ വിജയൻ

മാസങ്ങൾ നീണ്ട നിരോധനത്തിന് ശേഷം സ്മാർട്ട്ഫോൺ, ഇലക്ട്രിക് കാർ നിർമ്മാണത്തിന് അനിവാര്യമായ 17 അപൂർവ്വ ധാതുക്കളുടെ കയറ്റുമതി ചൈന പുനരാരംഭിച്ചു. സൈനികേതര ആവശ്യങ്ങൾക്ക് സമയബന്ധിതമായി അനുമതി നൽകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. ആഗോള വിതരണ ശൃംഖല സുസ്ഥിരമാക്കാൻ സുപ്രധാന രാജ്യങ്ങളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ചൈന അറിയിച്ചു. യു.എസ്, ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങളാണ് ഇതിന്റെ പ്രധാന ഇറക്കുമതിക്കാർ.

article-image

qwsadsdasads

You might also like

  • Straight Forward

Most Viewed