ബംഗാൾ വോട്ടർ പട്ടികയിൽ 'വെട്ടിനിരത്തൽ'; 58 ലക്ഷം പേർ പുറത്ത്
ഷീബ വിജയ൯
കൊൽക്കത്ത: പശ്ചിമബംഗാളിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന (SIR) പൂർത്തിയായപ്പോൾ 58,20,898 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. മരണം, താമസം മാറൽ (Migration), എന്യൂമറേഷൻ ഫോം നൽകാത്തത് എന്നിവയാണ് കാരണമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 7.66 കോടിയിൽ നിന്ന് 7.08 കോടിയായി കുറഞ്ഞു.
ഒഴിവാക്കപ്പെട്ടവരിൽ 24.16 ലക്ഷം പേർ മരിച്ചവരും, 19.88 ലക്ഷം പേർ താമസം മാറിയവരുമാണ്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ മണ്ഡലമായ ഭബാനിപൂരിൽ 44,787 പേരെ ഒഴിവാക്കി. ഏറ്റവും കൂടുതൽ പേർ പുറത്തായത് ചൗരിംഗീ മണ്ഡലത്തിലാണ് (74,553 പേർ). ഇതിനു പിന്നിൽ ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്നുള്ള ഗൂഢാലോചനയാണെന്ന് മമതാ ബാനർജി ആരോപിച്ചു. പുറത്തായവരുടെ പരാതികൾ കേൾക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ തെളിവെടുപ്പ് ആരംഭിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
🌧️ സൗദിയിൽ വ്യാപക മഴയും വെള്ളപ്പൊക്കവും; രാജ്യം കൊടും ശൈത്യത്തിലേക്ക്
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. റിയാദ് ഉൾപ്പെടെയുള്ള മേഖലകളിൽ വെള്ളക്കെട്ടും വെള്ളപ്പാച്ചിലും രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായി. റിയാദ്-അൽ ഖർജ് റോഡിലുണ്ടായ വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. മോശം കാലാവസ്ഥയെത്തുടർന്ന് റിയാദിലും കിഴക്കൻ പ്രവിശ്യയിലും സ്കൂളുകൾക്ക് അവധി നൽകുകയും ക്ലാസുകൾ ഓൺലൈനാക്കി മാറ്റുകയും ചെയ്തു.
വടക്കൻ മേഖലകളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനടുത്ത് എത്തുമെന്നും ഈ ആഴ്ചാവസാനം രാജ്യത്ത് ആദ്യ ശീതതരംഗം (Cold Wave) അനുഭവപ്പെടുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജീസാൻ, അസീർ, ഖസീം, മക്ക, മദീന തുടങ്ങിയ ഇടങ്ങളിൽ ഇടിയോടു കൂടിയ മഴ തുടരാ
sdfsdfdfs
