ജോലിഭാരം കുറയ്ക്കാൻ മൃതദേഹം മറ്റൊരു സ്റ്റേഷൻ പരിധിയിലേക്ക് മാറ്റിയ പോലീസുകാർക്ക് സസ്പെൻഷൻ
ശാരിക / മീററ്റ്
ലോഹിയാനഗർ പ്രദേശത്തെ കടയുടെ ഷട്ടറിന് സമീപം അജ്ഞാത യുവാവിന്റെ മൃതദേഹം ഉപേക്ഷിച്ച് പോയ പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. വ്യാഴാഴ്ച രാത്രി ആരുമില്ലാത്ത സമയത്ത് പോലീസ് യൂണിഫോമിലുള്ള ആളുകൾ മൃതദേഹം ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ജനങ്ങളിൽ നിന്ന് പോലീസിനെതിരെ കടുത്ത വിമർശനമുയർന്നു.
പ്രതിഷേധം വ്യാപകമായതോടെ എൽ-ബ്ലോക്ക് ഔട്ട്‌പോസ്റ്റ് ഇൻ ചാർജ് ജിതേന്ദ്ര കുമാർ, കോൺസ്റ്റബിൾ രാജേഷ് എന്നിവരെ സസ്‌പെൻഡ് ചെയ്യുകയും ഹോം ഗാർഡ് റോഹ്താഷിനെ പിരിച്ചുവിടുകയും ചെയ്തു. എസ്പി സിറ്റി ആയുഷ് വിക്രം സിങ്ങിന്റെ കീഴിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാൻ, മൃതദേഹം മറ്റൊരു പോലീസ് അധികാരപരിധിയിലേക്ക് മാറ്റാനാണ് ഇവർ തീരുമാനിച്ചതെന്നും പുലർച്ചെ 1:40ഓടെ ലോഹിയാനഗർ താനയ്ക്ക് കീഴിലുള്ള കാസിപൂരിലെ കടയ്ക്ക് പുറത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. മരിച്ച യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
്േിേ്ി
