ബഹ്റൈനിൽ വിവാഹമോചന നിരക്ക് ആറ് ശതമാനം മാത്രം


പ്രദീപ് പുറവങ്കര

നിയമനിർമ്മാണ കാലയളവ് ആരംഭിച്ചത് മുതൽ ഇന്നുവരെ രജിസ്റ്റർ ചെയ്ത വിവാഹ കരാറുകളുടെ അനുപാതത്തിൽ, രാജ്യത്ത് വിവാഹമോചന നിരക്ക് ആറ് ശതമാനം മാത്രമാണെന്ന് ബഹ്റൈൻ ഇസ്ലാമിക കാര്യങ്ങളും എൻഡോവ്‌മെന്റ്സും മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ ശരീഅത്ത് കോടതികളിൽ രേഖപ്പെടുത്തിയ വിവാഹമോചനങ്ങളുടെ ആകെ എണ്ണം 5,607 ആണ്. ഇതിൽ 3,969 എണ്ണം ബഹ്റൈൻ സ്വദേശികളായ ദമ്പതികളുടേതാണ്.

അതേസമയം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ശരീഅത്ത് കോടതികളിൽ വിവിധ പ്രായ വിഭാഗങ്ങളിലായി 13,801 വിവാഹങ്ങൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിൽ 10,139 വിവാഹ കരാറുകൾ ബഹ്റൈൻ സ്വദേശികളായ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ളവയാണ്.

2023 മുതൽ 2025 വരെയുള്ള കാലയളവിൽ 2,934 കേസുകളിൽ കുടുംബ ഒത്തുതീർപ്പ് വിജയകരമായി നടപ്പിലാക്കി. ഇതോടെ ഒത്തുതീർപ്പിന്റെ വിജയനിരക്ക് 40 ശതമാനമായി ഉയർന്നിട്ടുണ്ട്. അതേ സമയം, കൂടിക്കാഴ്ച പരാജയപ്പെട്ട 4,336 കേസുകൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട കോടതികളിലേക്ക് റഫർ ചെയ്‌തിട്ടുമുണ്ട്.

article-image

dsf

You might also like

  • Straight Forward

Most Viewed