മാമീറിൽ അനധികൃത മദ്യ വിൽപ്പന: ഏഷ്യക്കാരൻ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: മാമീർ പ്രദേശത്ത് അനധികൃതമായി മദ്യ വിൽപ്പന നടത്തിയതിന് 39 വയസുള്ള ഏഷ്യക്കാരനെ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
