മുൻ ബഹ്റൈൻ പ്രവാസി പി.കെ. മുഹമ്മദ് ഫാസിലിന് ഡോക്ടറേറ്റ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന പി.കെ. മുഹമ്മദ് ഫാസിൽ (ഫാസിൽ താമരശ്ശേരി), അണ്ണാമലൈ സർവകലാശാലയിൽ നിന്നും മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ഡോ. എസ്. വി. ഷണ്മുഖ ദാസിനു കീഴിൽ, 'കൗമാരക്കാരുടെ സ്വഭാവ വൈവിധ്യവൽക്കരണത്തിൽ പോസിറ്റീവ് റീ ഇൻഫോഴ്‌സ്‌മെന്റ് തെറാപ്പിയുടെ സ്വാധീനം' എന്ന വിഷയത്തെ അധികരിച്ച് നടത്തിയ ഗവേഷണത്തിനാണ് ഫാസിലിന് ഡോക്ടറേറ്റ് ലഭിച്ചത്.

താമരശ്ശേരി ഗവൺമെന്റ് ഹൈസ്‌കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഫാസിൽ, കോഴിക്കോട് നാഷണൽ ഹോസ്പിറ്റൽ കോളേജിൽ അസിസ്റ്റന്റ് ലക്ചററായും ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൈക്കോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്. ബഹ്‌റൈൻ പോലീസിലെ സേവന കാലയളവിൽ, പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് ഇന്ത്യൻ അംബാസഡറിൽ നിന്ന് അദ്ദേഹം കരസ്ഥമാക്കിയിരുന്നു. നിലവിൽ അദ്ദേഹം അബുദാബി സിവിൽ ഡിഫെൻസ് അതോറിറ്റിയിൽ ജോലി ചെയ്തുവരികയാണ് അദ്ദേഹം.

ഹുസൈൻ കുട്ടി, റംല ദമ്പതികളുടെ മകനാണ് ഡോ. ഫാസിൽ. ഭാര്യ ആനിയ, മകൾ ഫസ്‌ലിൻ, സഹോദരൻ ഫൈസൽ പി.കെ. എന്നിവരാണ് കുടുംബാംഗങ്ങൾ.

article-image

sdfsdf

You might also like

  • Straight Forward

Most Viewed