ശിശുദിനം: കലാകേന്ദ്ര സംഘടിപ്പിച്ച ആർട്ട് കോമ്പറ്റീഷൻ ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: ശിശുദിനത്തോടനുബന്ധിച്ച് കലാകേന്ദ്ര ആർട്സ് സെന്റർ സംഘടിപ്പിച്ച ചിത്രരചനാ മത്സരം കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധേയമായി. കലാകേന്ദ്ര ആർട്സ് സെന്റർ ഹാളിൽ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഗ്രൂപ്പ് എ-യിൽ ഋഷിക ഒന്നാം സ്ഥാനവും റിവാ റയാൽ രണ്ടാം സ്ഥാനവും ഐറ പിന്റോ മൂന്നാം സ്ഥാനവും നേടി.
ഗ്രൂപ്പ് ബി-യിൽ കൽഹാര റനീഷ് ഒന്നാം സ്ഥാനവും ആർദ്ര രാജേഷ് രണ്ടാം സ്ഥാനവും നൈതിക് നിതിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രൂപ്പ് സി-യിൽ രുദ്ര ഒന്നാം സ്ഥാനവും ഒന്ദ്രില്ല ഡേ രണ്ടാം സ്ഥാനവും വാമിക സിങ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ആർട്ടിസ്റ്റുകളായ പ്രജി വി, വിനു രഞ്ചു എന്നിവരായിരുന്നു വിധികർത്താക്കൾ.
കലാകേന്ദ്രം എം.ഡി ഷിൽസ റിലീഷ്, ഡയറക്ടർ ഓപ്പറേഷനും പ്രിൻസിപ്പലുമായ മഞ്ജിത് താന്നിക്കൽ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
dsfsd
