ബിഹാറിൽ മന്ത്രിസഭ രൂപവത്കരണം അന്തിമഘട്ടത്തിലേക്ക് : ജെ.ഡി(യു)വിന് 14 മന്ത്രിമാർ, ബി.ജെ.പിക്ക് 16
ഷീബ വിജയ൯
പട്ന: ബിഹാറിൽ മന്ത്രിസഭ രൂപവത്കരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. ജെ.ഡി(യു)നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെങ്കിലും പുതിയ സർക്കാറിൽ ബി.ജെ.പിക്കായിരിക്കും കൂടുതൽ പ്രാതിനിധ്യം ലഭിക്കുക. ബി.ജെ.പിക്ക് 15മുതൽ 16വരെ മന്ത്രിമാരെ ലഭിക്കാൻ സാധ്യതയുണ്ട്. ജെ.ഡി(യു)വിന് 14 മന്ത്രിമാരെയും. 19 സീറ്റുകൾ നേടിയ എൻ.ഡി.എയിലെ ഘടകകക്ഷിയായ എൽ.ജെ.പിക്ക് (ലോക് ജൻ ശക്തി-രാം വികാസ്) മൂന്ന് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കാം. അഞ്ച് സീറ്റുകൾ നേടിയ ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച(സെക്കുലർ)ക്കും നാലു സീറ്റുകൾ നേടിയ ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചക്കും ഓരോ മന്ത്രിസ്ഥാനവും വീതം ലഭിക്കുമെന്നാണ് കരുതുന്നത്. ആറ് എം.എൽ.എമാർക്ക് ഒരു മന്ത്രിസ്ഥാനം എന്നതാണ് ഫോർമുല. നവംബർ ആറിനും 11നുമായി നടന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 202 സീറ്റുകളാണ് എൻ.ഡി.എക്ക് ലഭിച്ചത്.
adsasdadsas
