ഫുജൈറ ഇന്‍റർനാഷനൽ അറേബ്യന്‍ കുതിര സൗന്ദര്യ മത്സരം 20 മുതല്‍


ഷീബ വിജയ൯

ഫുജൈറ: ഫുജൈറ ഇന്‍റർനാഷനൽ അറേബ്യൻ ഹോഴ്‌സ് ചാമ്പ്യൻഷിപ്പ് നവംബര്‍ 20 മുതല്‍ 29 വരെ ഫുജൈറ ഫോര്‍ട്ട്‌ അങ്കണത്തില്‍ നടക്കും. നവംബർ 20 മുതൽ 23 വരെ നടക്കുന്ന ഫുജൈറ ഇന്‍റർനാഷണൽ ഷോ ജമ്പിങ് ചാമ്പ്യൻഷിപ്പോടെയാണ് ഈ വർഷത്തെ പരിപാടികൾ ആരംഭിക്കുക. തുടർന്ന് നവംബർ 24ന് ഫുജൈറ ഡ്രെസ്സേജ് ചാമ്പ്യൻഷിപ്പും തുടർന്ന് 27 മുതൽ 29 വരെ ഫുജൈറ ഇന്‍റർനാഷണൽ അറേബ്യൻ ഹോഴ്‌സ് ചാമ്പ്യൻഷിപ്പും നടക്കും. ബ്യൂട്ടി ചാമ്പ്യൻഷിപ്പിലും ഡ്രെസ്സേജ് ചാമ്പ്യൻഷിപ്പിലുമായി നൂറുകണക്കിന് വിവിധ ഇനത്തില്‍ പെട്ട കുതിരകള്‍ പങ്കെടുക്കുമെന്ന് ഇന്‍റർനാഷണൽ അറേബ്യൻ ഹോഴ്‌സ് ചാമ്പ്യൻഷിപ്പ് സംഘാടക സമിതി ചെയര്‍മാന്‍ ഡോ അഹമ്മദ് ഹംദാൻ അൽ സെയൂദി പറഞ്ഞു.

article-image

adssdsdsa

You might also like

  • Straight Forward

Most Viewed