കോംഗോയിൽ ആശുപത്രിയിൽ ADFന്റെ ഭീകരാക്രമണം,17പേർ കൊല്ലപ്പെട്ടു


 ഷീബവിജയ൯

കോമ: കോംഗോയിൽ ആശുപത്രിയിൽ ADFന്റെ ഭീകരാക്രമണം,17പേർ കൊല്ലപ്പെട്ടു. വടക്കന്‍ കിവു പ്രവിശ്യയില്‍ ലുബെറോയിലെ ബ്യാംബ്‌വേ ആശുപത്രിയിലാണ് ഐഎസ് പിന്തുണയുള്ള എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ്) ഭീകരാക്രമണം നടത്തിയത്. മുലയൂട്ടുന്ന സ്ത്രീകളെ പോലും ക്രൂരമായി കൊലപ്പെടുത്തിയെന്നും ഇവരെ ആശുപത്രി കിടക്കയില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയെന്നും പ്രാദേശിക ഭരണാധികാരിയായ കേണല്‍ അലൈന്‍ കിവേവ പ്രതികരിച്ചു.

ഓഗസ്റ്റില്‍ എഡിഎഫ് നടത്തിയ നിരവധി ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ പറഞ്ഞിരുന്നു. ജൂലൈയില്‍ ഇതുരി പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ മാത്രം 40 പേരാണ് കൊല്ലപ്പെട്ടത്.

article-image

ewasdeswadeswa

You might also like

  • Straight Forward

Most Viewed