മസ്‌കത്തിലെ സമൈലിൽ ആശുപത്രി നിർമിക്കാൻ ഒമാൻ-കുവൈത്ത് ഫണ്ട് ധാരണ
ഷീബ വിജയൻ
മസ്‌കത്ത്: അൽ ദാഖിലിയ ഗവർണറേറ്റിലെ സമൈലിൽ പുതിയ ആശുപത്രി സ്ഥാപിക്കുന്ന പദ്ധതിക്ക് പിന്തുണ നൽകുന്നതിന് ഒമാൻ സർക്കാറും കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഒമാൻ സർക്കാറിനെ പ്രതിനിധീകരിച്ച് ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സാലിം അൽ ഹബ്സിയും കുവൈത്ത് ഫണ്ടിനെ പ്രതിനിധീകരിച്ച് ഡയറക്ടർ ജനറൽ ഹിസ് എക്സലൻസി വലീദ് ഷംലാൻ അൽ ബഹറും ഒപ്പുവെച്ചു. 170 കിടക്കകളുള്ളതായിരിക്കും നിർദിഷ്ട ആശുപത്രി. പിന്നീട് 300 കിടക്കകളായി വിപുലപ്പെടുത്താനും കഴിയുന്ന രീതിയിലാണ് നിർമാണം നടത്തുക. റഫറൽ ആശുപത്രികളിലെ തിരക്ക് കുറക്കുകയും മെഡിക്കൽ സ്റ്റാഫിന്റെ പരിശീലനം മെച്ചപ്പെടുത്തുകയും രാജ്യത്താകമാനം ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യസംവിധാനം വികസിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
zdfadsasd
