റയ്യാൻ സ്റ്റഡി സെന്റർ 2026 വർഷത്തേക്കുള്ള ചുവർ കലണ്ടർ പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: റയ്യാൻ സ്റ്റഡി സെന്റർ 2026 വർഷത്തേക്കുള്ള ചുവർ കലണ്ടർ പ്രകാശനം ചെയ്തു. റയ്യാൻ സ്റ്റഡി സെന്റർ ചെയർമാൻ വി.പി. അബ്ദുറസാഖിൽനിന്ന് ദാറുൽ ഷിഫാ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ മുഹമ്മദ് അലി കരുവൻതോടി കലണ്ടറിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ ജനറൽ മാനേജർ ഷെമീർ പൊട്ടച്ചോല, അൽ മന്നാഇ മലയാളവിഭാഗം പ്രസിഡന്റ് ടി.പി അബ്ദുൽ അസീസ് , സെന്റർ പ്രബോധകൻ വസീം അൽ ഹികമി എന്നിവർ സന്നിഹിതരായിരുന്നു.
പി.ആർ. കോഓഡിനേറ്റർ അബ്ദുൽ ലത്തീഫ് ആലിയമ്പത്ത്, അബ്ദുൽ ഗഫൂർ, 2026 കലണ്ടർ പ്രസിദ്ധീകരണ കമ്മിറ്റി കൺവീനർ ഷംസീർ ഒ.വി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
േ്ിേ
