ഐ.വൈ.സി.സി ബഹ്റൈൻ 'സാന്ത്വനസ്പർശം' : ഷാമിൽ മോന് സഹായനിധി കൈമാറി
പ്രദീപ് പുറവങ്കര
മനാമ: സംഘടന സഹപ്രവർത്തകന്റെ സഹോദരനും, രോഗബാധിതനുമായ കണ്ണൂർ സ്വെദേശി ഷാമിൽ മോന്റെ ചികിത്സാ സഹായത്തിനായി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ സമാഹരിച്ച ധനസഹായം കൈമാറി. 'സാന്ത്വനസ്പർശം' എന്ന പേരിലാണ് സംഘടന ഈ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നത്.
സഹായനിധി, കെ.പി.സി.സി. മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ റിജിൽ മാക്കുറ്റിയാണ് ഷാമിൽ മോന് കൈമാറിയത്. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, വാർഡ് കൗൺസിലർ ഷാഹിന മൊയ്ദീൻ ഉൾപ്പെടെ ഉള്ളവർ സംബന്ധിച്ചു.
ഐ.വൈ.സി.സി. ബഹ്റൈൻ ഏരിയ കമ്മിറ്റികളുടെയും, പ്രവർത്തകരുടെയും നിസ്വാർത്ഥമായ പ്രവർത്തനത്തിലൂടെയാണ് തുക സമാഹരിക്കാൻ സാധിച്ചത്. സഹകരിച്ച എല്ലാവർക്കും ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ്, ചാരിറ്റി വിംഗ് കൺവീനർ സലീം അബുത്വാലിബ് നന്ദി പറഞ്ഞു.
ോേ്ോേ്
