ആദ്യ സി.എൻ.ജി ട്രക്ക് പുറത്തിറക്കി ഖത്തർ

ഷീബ വിജയൻ
ദോഹ I ആദ്യ സി.എൻ.ജി ട്രക്ക് പുറത്തിറക്കി ഖത്തർ. സീഷോർ ഓട്ടോമൊബൈൽസാണ് രാജ്യത്തെ ആദ്യത്തെ സി.എൻ.ജിയിൽ (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) പ്രവർത്തിക്കുന്ന ട്രക്ക് അവതരിപ്പിച്ചത്. ഖത്തർ നാഷനൽ വിഷൻ 2030ന്റെ ചട്ടക്കൂടുകൾക്ക് അനുസൃതമായി പാരിസ്ഥിതികവും സാമ്പത്തികവുമായ ഘടകങ്ങളെ പിന്തുണച്ച് രാജ്യത്തിന്റെ സുസ്ഥിരമായ മൊബിലിറ്റിയിലേക്കുള്ള നിർണായക ചുവടുവെപ്പാണിത്. മീന തുറമുഖത്ത് വിശിഷ്ടാതിഥികളും വ്യവസായ പ്രമുഖരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സി.എൻ.ജി ട്രക്ക് ഔദ്യോഗികമായി പുറത്തിറക്കി.
asdadsads