ഇ.സി. സന്ദീപ് മാസ്റ്റർക്ക് ഒ.ഐ.സി.സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിൽ ഹ്രസ്വകാല സന്ദർശനത്തിനെത്തിയ പേരാമ്പ്ര ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് ഇ.സി. സന്ദീപ് മാസ്റ്റർക്ക് ഒ.ഐ.സി.സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
നിയോജക മണ്ഡലം പ്രസിഡൻറ് റശീദ് മുയിപ്പോത്തിൻറെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പി.പി. സുരേഷ് മഞ്ഞക്കുളം സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി പ്രസിഡൻറ് ഗഫൂർ ഉണ്ണിക്കുളം സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥി ഇ.സി. സന്ദീപ് മാസ്റ്റർ മറുപടി പ്രസംഗം നടത്തി. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സൈദ് എം.എസ്, ഷമീം കെ.സി നടുവണ്ണൂർ, പ്രദീപ് മേപ്പയ്യൂർ, വൈസ് പ്രസിഡന്റ് നസീം തൊടിയൂർ, സെക്രട്ടറിമാരായ റിജിഞ്ഞ് മൊട്ടപ്പാറ, രഞ്ജൻ കേച്ചരി, കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡൻറ് ബിജുബാൽ സി.കെ, പാലക്കാട് ജില്ല പ്രസിഡൻറ് സൽമാനുൽ ഫാരിസ്, ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി, മുനിർ പേരാമ്പ്ര, അസീസ് പേരാമ്പ്ര എന്നിവർ പ്രസംഗിച്ചു.
രുരകു