ബി എം എസ് ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീമും ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടനയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മുന്നൂറ്റി ആൻപതോളം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് ഐ സി ആർ എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

ബി എം എസ് ടി പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി അഗസ്റ്റിൻ മൈക്കിൾ സ്വാഗതവും ട്രഷറർ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി. ഷിഫാ അൽ ജസീറ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. സൽമാൻ, ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോ . അമൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

മെമ്പർഷിപ്പ് സെക്രട്ടറി സജിത് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ ആർ പിള്ള , സത്യൻ, ബൈജു മാത്യു, വേണു, ഗണേഷ് കൂരാറ, ശിഹാബ് മരക്കാർ, പ്രജീഷ് കെ പി , പ്രശാന്ത്, സുമേഷ് അലിയത്ത് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

article-image

പരുരു

article-image

രകരക

You might also like

Most Viewed