ബഹ്‌റൈനിലേക്കുള്ള കാർ ഇറക്കുമതിയിൽ 8.8% വർധന


പ്രദീപ് പുറവങ്കര

മനാമ l ഈ വർഷം ആദ്യ എട്ട് മാസങ്ങളിൽ ബഹ്‌റൈനിലേക്കുള്ള കാർ ഇറക്കുമതിയിൽ 8.8% വർധനവുണ്ടായതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. യുവ ഉപഭോക്താക്കളുടെ താൽപ്പര്യവും പ്രാദേശിക വിപണിയുടെ വളർച്ചയുമാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ 29,150 വാഹനങ്ങളാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 26,796 ആയിരുന്നു. ജനസംഖ്യാ വർധന, പുതിയ ഭവന പദ്ധതികൾ, വർധിച്ച ഉപഭോക്തൃ വായ്പകൾ, സുഗമമായ ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ എന്നിവയാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണങ്ങൾ.

ഡീലർമാരുടെ കണക്കുകൾ പ്രകാരം, ഓരോ വർഷവും ഏകദേശം 28,000 മുതൽ 35,000 വരെ പുതിയ കാറുകളാണ് ബഹ്‌റൈനിൽ വിറ്റഴിക്കപ്പെടുന്നത്. ഇതിന് പുറമെ, യു.എസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള യൂസ്ഡ് കാറുകൾക്കും രാജ്യത്ത് വലിയ വിപണിയുണ്ട്.

article-image

്ി്

You might also like

Most Viewed