കുവൈത്തിൽ മൂന്ന് മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മലയാളികൾ കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 112 ആയി. പുതിയതായി 1048 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പാലക്കാട് കൊല്ലങ്കോട് ‘ശ്രീജ’യിൽ വിജയഗോപാൽ മുബാറക് അൽ കബീർ ആശുപത്രിയിലും, കോഴിക്കോട് എലത്തൂർ തെക്കേ ചെറങ്ങോട്ട് ടി.സി. അഷ്റഫ് അമീരി ആശുപത്രിയിലും, കാസർഗോഡ് കുന്പള സ്വദേശി മുഹമ്മദ് അബൂബക്കർ (57) ഫർവാനിയ ആശുപത്രിയിലും വെച്ചാണ് മരിച്ചത്.