വിസ കാലാവധി കഴിയുന്നവർക്ക് മൂന്നുമാസത്തേക്ക് താൽക്കാലിക താമസ അനുമതി


കുവൈത്ത് സിറ്റി: കോവിഡ്-19 പ്രതിരോധ നടപടികളുടെ പാശ്ചാത്തലത്തിൽ രാജ്യത്ത് കുടുങ്ങിയവർക്കും വിസ പുതുക്കാൻ സാധികാത്ത വിദേശികൾക്കും ആർട്ടിക്കിൾ 14 അനുസരിച്ച് മൂന്നുമാസത്തേക്ക് താൽക്കാലിക റെസിഡൻസി വിസ നൽകുമെന്ന് റിപ്പോർട്ട് . 

കൊറോണ ഭീഷണിയെ തുടർന്ന് സർക്കാർ ഓഫീസുകൾ കഴിഞ്ഞ ഒരു മാസത്തിലേറെയായി അടഞ്ഞു കിടക്കുകയാണ്. വിസ കാലാവധി അവസാനിക്കുന്നവർക്കും തീർന്നവർക്കും സാങ്കേതിക കാരണങ്ങളാൽ വിസ പുതുക്കാൻ കഴിയാത്തവർക്കും മൂന്നുമാസത്തേക്ക് താൽക്കാലികമായി വിസ നീട്ടാൻ കഴിയും. നേരത്തെ വിമാസ സർവീസ് നിർത്തിയതിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരുടെ വിസ കാലാവധി നീട്ടി നൽകുവാൻ തീരുമാനിച്ചിരുന്നു. സന്ദർശക വിസക്കാർക്കും കാലാവധി നീട്ടിയിരുന്നു. ഇതിന് ബന്ധപ്പെട്ട കുടിയേറ്റ വിഭാഗം കേന്ദ്രങ്ങൾക്ക് മന്ത്രാലയം നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സിവിൽ ഇൻഫർമേഷൻ ജനറൽ അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് തീരുമാനം നടപ്പിലാക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed