ബിഷപ്പ് കാമിലോ ബാലിൻ കാലം ചെയ്തു

മനാമ
അപ്പോസ്തലിക് വികാരിയേറ്റ് നോര്‍ത്തേൺ അറേബ്യയുടെ തലവന്‍ ബിഷപ്പ് കാമിലോ ബാലിന്‍ (76) കാലം ചെയ്തു. ഇന്നലെ രാത്രി 10 മണിയോടെ റോമിലെ ജിമിലി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യാ എന്നീ പ്രവിശ്യകൾ ഉൾപ്പെടുന്ന കാത്തോലിക് സഭകളുടെ തലവനായിരുന്നു അദ്ദേഹം. ബഹ്‌റൈൻ മലയാളി സമൂഹവുമായി ഏറെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിത്വമായിരുന്നു.