ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് 7000 ടണ്‍ സവാള

കുവൈത്ത് സിറ്റി : ഇന്ത്യയിൽ നിന്നും 7000 ടണ്‍ സവാള ഇറക്കുമതി ചെയ്യൂന്നു. ഇന്ത്യയിൽ നിന്നും ഉള്ളി എത്തുന്നതോടെ വിപണിയിൽ നേരിടുന്ന ക്ഷാമം പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വാണിജ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
അടുത്ത ആഴ്ച കഴിഞ്ഞെത്തുന്ന റംസാൻ മാസത്തിൽ വിപണിയിലെ ആവശ്യകത പൂർത്തിയാക്കുവാൻ ഇത് സഹായകമാകുമെന്നും മന്ത്രാലയ വൃത്തങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനു പുറമേ ഈജിപ്ത്, ഇറാൻ, ജോർദാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് പഴം, പച്ചക്കറി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രാദേശിക ഉൽപന്നങ്ങളും വിപണിയിൽ എത്തുന്നതോടെ പഴം , പച്ചക്കറി ഉൽപ്പന്നങ്ങൾക്ക് രാജ്യത്ത് നേരിടുന്ന ക്ഷാമം പരിഹരിക്കാനാവുമെന്ന് അധികൃതർ അറിയിച്ചു.