ഇ.എം.എസ്, എ.കെ.ജി, ബിഷപ്പ് പൌലോസ് മാർ പൌലോസ് അനുസ്മരണം : എ.എൻ.ഷംസീർ മുഖ്യാതിഥി


കുവൈറ്റ്‌ സിറ്റി : 40ാ‍ം വാർഷികാഘോഷങ്ങളുടെ ഭാഗമായ്‌ കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിക്കുന്ന ഇ.എം.എസ്, എ.കെ.ജി, ബിഷപ്പ് പൌലോസ് മാര്‍ പൌലോസ് അനുസ്മരണ സമ്മേളനത്തില്‍ കേരളത്തിലെ യുവജന പ്രസ്ഥാനത്തിന്റെ (ഡി.വൈ.എഫ്.ഐ) അമരക്കാരനും, കേരള നിയമസഭയിലെ ഇടതുപക്ഷ സാന്നിദ്ധ്യവുമായ എ.എൻ.ഷംസീർ (എം.എൽ.എ) മുഖ്യാതിഥിയായി പങ്കെടുക്കും.

മാര്‍ച്ച് 16 ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക്, അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍, സമകാലീക രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച്‌‌ എ.എൻ.ഷംസീർ മുഖ്യ പ്രഭാഷണം നടത്തും. കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിന് കുവൈറ്റിന്റെ എല്ലാ മേഖലകളിൽ നിന്നും വാഹന സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌. വാഹന സൌകര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അബ്ബാസിയ: 50292779, ഫഹാഹീൽ: 65092366, സാൽമിയ: 66736369, അബുഹലീഫ: 66627600

You might also like

  • Lulu Exchange
  • Straight Forward

Most Viewed